അബൂദബി:യുഎഇയില്‍ 1,027 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 2,02,863 ആയി. മൂന്ന് കോവിഡ് മരണങ്ങളാണ് രാജ്യത്ത് റിപോര്‍ട്ട് ചെയ്തത്. ആകെ കോവിഡ് മരണം 660 ആയി. അതേസമയം രാജ്യത്ത് ചികിത്സയിലായിരുന്ന 1,253 പേരാണ് രോഗമുക്തി നേടിയത്. 1,79,925 പേരാണ് ഇതിനോടകം രോഗമുക്തരായത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,00,946 കോവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. നിലവില്‍ 22,278 കോവിഡ് രോഗികള്‍ യുഎഇയിലുണ്ട്. 2.03 കോടിയിലധികം കോവിഡ് പരിശോധനകളും രാജ്യത്ത് നടത്തിയിട്ടുണ്ട്.