പ്രശസ്ത സംഗീതജ്ഞന്‍ എ ആര്‍ റഹ്മാന്റെ മാതാവായ കരീമ ബീഗം അന്തരിച്ചു. റഹ്മാനാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

ചെന്നൈയിലെ സ്വവസതിയില്‍ വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. ഇതിനോടകം നിരവധി പ്രമുഖരാണ് അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തിയത്.

സംഗീതത്തിലേക്ക് തന്നെ നയിച്ചത് മാതാവാണെന്ന് റഹ്മാന്‍ അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്.

റഹ്മാന് ഒമ്ബത് വയസ്സുള്ളപ്പോഴാണ് പിതാവ് സംഗീതജ്ഞന്‍ രാജഗോപാല കുലശേഖരന്‍ മരിച്ചത്.

സംഗീത സംവിധായകന്‍ ആര്‍.കെ. ശേഖറിന്റെ പത്നിയാണ് കരീമ. ഗായിക എ.ആര്‍. റെയ്‌ഹാന, ഫാത്തിമ, ഇഷ്രത് എന്നിവരാണ് കരീമയുടെ മറ്റു മക്കള്‍.

തിങ്കളാഴ്ച്ച വൈകുന്നേരം സംസ്കാര ചടങ്ങുകള്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ട്‌.