തിരുവനന്തപുരം: തിരുവനന്തപുരം ചിറയിൻകീഴിൽ കഴിഞ്ഞ തിങ്കഴാഴ്ച നടന്ന വാഹനാപകടത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന അച്ഛനെയും മകളെയും പിന്നിൽ നിന്ന് വന്ന കാർ ഇടിച്ചു തെറിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇരുവരുടെയും കാലിലൂടെ കാർ കയറിയിറങ്ങി.
ഡ്രൈവർ മദ്യലഹരിയിലായിരുന്നു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ചിറയിൻകീഴ് സ്വദേശി മുരുകൻ ആണ് വാഹനം ഓടിച്ചിരുന്നത്. പരിക്കേറ്റ അച്ഛനും മകളും ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.
കെഎസ്ആർടിസി മുൻ ജീവനക്കാരൻ ദിലീപ്, മകൾ ദേവി ദിലീപ് എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇരുവരുടെയും കാലിലെ പരിക്ക് ഗുരുതരമാണ്. ദിലീപിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.