ജമ്മു കാശ്മീരില്‍ പൂ​ഞ്ചി​ലെ ക്ഷേ​ത്രം ആ​ക്ര​മി​ക്കാ​ന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ മൂ​ന്നു ഭീകരര്‍ അ​റ​സ്​​റ്റില്‍. ജമ്മു കശ്മീര്‍ പൊലിസാണ് ഇക്കാര്യം അ​റി​യി​ച്ചത്. ഇ​വ​രി​ല്‍​ നി​ന്നും ആ​റ്​ ഗ്ര​നേ​ഡു​ക​ള്‍ ക​ണ്ടെ​ടു​ത്തു. പാ​കി​സ്ഥാ​ന്‍ തീ​വ്ര​വാ​ദ ഗ്രൂ​പ്പിന്റെ നി​ര്‍​ദേ​ശ​പ്ര​കാ​രം ക്ഷേ​ത്ര​ത്തി​നു നേ​രെ ഗ്ര​നേ​ഡ് ആ​ക്ര​മ​ണം ന​ട​ത്താ​ന്‍ പ​ദ്ധ​തി​യി​ട്ടി​രി​ക്കു​ക​യാ​യി​രുന്നു ഇവര്‍.

ലോ​ക്ക​ല്‍ പൊ​ലീ​സിന്റെ സ്‌​പെ​ഷ​ല്‍ ഓ​പ​റേ​ഷ​ന്‍ ഗ്രൂ​പ്പും 49 രാ​ഷ്​​ട്രീ​യ റൈ​ഫി​ള്‍​സിന്റെ സൈ​നി​ക​രും ചേ​ര്‍​ന്ന്​ ഗാ​ല്‍​ഹൂ​ത ഗ്രാ​മ​ത്തി​ലെ മു​സ്ത​ഫ ഇ​ഖ്​​ബാ​ല്‍ ഖാ​ന്‍, മു​ര്‍​ത​സ ഇ​ഖ്​​ബാ​ല്‍ എ​ന്നീ സ​ഹോ​ദ​ര​ന്മാ​രെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​തി​നെ തു​ട​ര്‍​ന്നാ​ണ്​ ഗൂ​ഢാ​ലോ​ച​ന പു​റ​ത്തു​വ​ന്ന​തെ​ന്ന്​ പൊ​ലീ​സ്​ പ​റ​യു​ന്നു.