നെടുങ്കണ്ടം: വീട്ടില്‍ ചാരായം വില്‍പ്പന നടത്തിവന്ന യുവാവിനെ ഉടുമ്പന്‍ചോല എക്‌സൈസ് സംഘം പിടികൂടി. 12 ലിറ്റര്‍ വാറ്റുചാരായമാണ് ഉടുമ്പന്‍ചോല കല്ലറയ്ക്കല്‍ വീട്ടില്‍ സജീഷ്‌കുമാറി (38)നെ പിടികൂടിയത്. വീട്ടില്‍ വെച്ച് ചാരായം വില്‍പ്പന നടത്തുന്നുവെന്ന രഹസ്യ വിവരത്തിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

ഉടുമ്പന്‍ചോല റെഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വിപി മനുപ്, പ്രിവന്റീവ് ഓഫീസര്‍ യൂനസ് ഇഎച്ച്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അമല്‍ പിഎം, റ്റിറ്റോമോന്‍ ചെറിയാന്‍, പ്രഫുല്‍ ജോസ്, അനൂപ് കെഎസ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ മായ എസ് എന്നിവര്‍ പങ്കെടുത്തു.