തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളില്‍ പിന്നിലിരിക്കുന്ന് യാത്ര ചെയ്യുന്നയാള്‍ക്ക് ഹെല്‍മെറ്റ് ഇല്ലെങ്കിലും വാഹനമോടിക്കുന്നയാളിന്റെ ഡ്രൈവിംഗ് ലൈസന്‍സ് നഷ്ടമാകും. കേന്ദ്ര മോട്ടോര്‍വാഹന നിയമത്തിലെ പുതിയ ഭേദഗതിപ്രകാരം ലൈസന്‍സിന് അയോഗ്യത കല്‍പിക്കാനുള്ള അധികാരം ഉദ്യോഗസ്ഥര്‍ക്കുണ്ടെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ എം ആര്‍ അജിത്കുമാര്‍ വ്യക്തമാക്കി.

കേന്ദ്രനിയമത്തിലെ 1000 രൂപ പിഴ 500 രൂപയായി സംസ്ഥാനം കുറച്ചിരുന്നു. എന്നാല്‍ മൂന്നുമാസത്തേയ്ക്ക് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാനുള്ള വ്യവസ്ഥ പിന്‍വലിച്ചിട്ടില്ല. പിഴ അടച്ചാലും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാനും, ഡ്രൈവര്‍ റിഫ്രഷര്‍ കോഴ്‌സിന് അയയ്ക്കാനും, കഴിയും. ഈ വ്യവസ്ഥകള്‍ മലപ്പുറത്തെ പെരിന്തല്‍മണ്ണയില്‍ നടപ്പാക്കിയപ്പോള്‍ ഹെല്‍മെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയും അപകട മരണ നിരക്ക് 40 ശതമാനം കുറയുകയും ചെയ്തുവെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ അറിയിച്ചു.