അബുദാബി : അബുദാബി പുതുവര്‍ഷത്തെ വരവേല്‍ക്കുക ഗിന്നസ് റെക്കോര്‍ഡുമായി. പുതിയ വര്‍ഷത്തലേന്ന് അബുദാബി അല്‍ വത് ബയില്‍ നടക്കുന്ന അര മണിക്കൂര്‍ നീണ്ടുനില്ക്കുന്നതും ഏറ്റവും നീളത്തിലുള്ളതുമായ കരിമരുന്ന് പ്രയോഗം ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ കയറുമെന്നാണ് പ്രതീക്ഷ.
നേര്‍രേഖയിലുള്ള കരിമരുന്ന് പ്രയോഗമായ, ലോകത്തെ ആദ്യത്തെ ‘ഗിരാന്ഡോല’ ഫയര്‍ വര്‍ക്സ് ആയിരിക്കും ഇതെന്ന് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം പുതുവത്സരത്തോടനുബന്ധിച്ച് റാസല്‍ഖൈമയില്‍ നടന്ന കരിമരുന്ന് പ്രയോഗം റെക്കോര്‍ഡ് നേടിയിരുന്നു.