ഐസിസി പ്രഖ്യാപിച്ച ദശാബ്ദത്തിലെ ടെസ്റ്റ് ടീമില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍. ഇന്ത്യയുടെ നായകന്‍ വിരാട് കോഹ്‍ലിയെയാണ് ക്യാപ്റ്റനായി തിരഞ്ഞെടുത്തിട്ടുള്ളത്. രവിചന്ദ്രന്‍ അശ്വിനും ടീമില്‍ ഇടം പിടിച്ചു. കെയിന്‍ വില്യംസണ്‍, സ്റ്റീവന്‍ സ്മിത്ത് എന്നിവരടങ്ങുന്ന മധ്യ നിരയും അതിശക്തം. ടീമില്‍ ഏറ്റവും അധികം ഇടം ലഭിച്ചത് ഇംഗ്ലണ്ട് താരങ്ങള്‍ക്കാണ്. നാല് ഇംഗ്ലണ്ട് താരങ്ങള്‍ ടെസ്റ്റ് ടീമില്‍ ഇടം പിടിച്ചു.

ദശാബ്ദത്തിലെ ടെസ്റ്റ് സ്ക്വാഡ്: അലിസ്റ്റര്‍ കുക്ക്, ഡേവിഡ് വാര്‍ണര്‍, കെയിന്‍ വില്യംസണ്‍, വിരാട് കോഹ്‍ലി, സ്റ്റീവ് സ്മിത്ത്, കുമാര്‍ സംഗക്കാര, ബെന്‍ സ്റ്റോക്സ്, രവിചന്ദ്രന്‍ അശ്വിന്‍, ഡെയില്‍ സ്റ്റെയിന്‍, സ്റ്റുവര്‍ട് ബ്രോഡ്, ജെയിംസ് ആന്‍ഡേഴ്സണ്‍.