തിരുവനന്തപുരം: കെ.പി.സി.സിയിലെ നേതൃമാറ്റം ആലോചനയിലില്ലെന്ന് ഉമ്മന്‍ ചാണ്ടി. ഡി.സി.സികളിലും നേതൃമാറ്റം വേണ്ടെന്നാണ് നിലപാടെന്നും അത്തരം തീരുമാനങ്ങള്‍ക്കുള്ള സാഹചര്യമല്ലെ ഇപ്പോള്‍ എന്നും അദ്ദേഹം പ്രതികരിച്ചു.

നേതൃമാറ്റം ഉണ്ടാവില്ലെന്ന് എ.ഐ.സി.സിയും വ്യക്തമാക്കിയിട്ടുണ്ട്. എം.പിമാര്‍ രാജിവെച്ച്‌ നിയമസഭയിലേക്ക് മത്സരിക്കണോ എന്ന് തീരുമാനിക്കേണ്ടത് ഹൈകമാന്‍ഡാണെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

സംസ്ഥാന കോണ്‍ഗ്രസില്‍ നേതൃമാറ്റം താല്‍ക്കാലം ഉണ്ടാകില്ലെന്ന് കേരളത്തിന്‍െറ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വറും പറഞ്ഞിരുന്നു.