ധനമന്ത്രി കെ.എൻ ബാലഗോപാലിന്‍റെ പേരിൽ പണം തട്ടിപ്പിന് ശ്രമം. വ്യാജ വാട്‌സ്ആപ്പിലൂടെയാണ് ധനമന്ത്രിയുടെ പേരും ചിത്രവും ഉപയോഗിച്ച് പണം തട്ടാൻ ശ്രമിച്ചത്. ഉന്നത ഉദ്യോഗസ്ഥർക്കാണ് വാട്‌സ്ആപ്പ് സന്ദേശം അയച്ച് പണം ആവശ്യപ്പെട്ടിരിക്കുന്നത്.

നേരത്തെ വ്യവസായ മന്ത്രി പി.രാജീവിന്‍റെ പേരിലും മുഖ്യമന്ത്രിയുടെയും സ്‌പീക്കറുടെയും പേരിലും ഇത്തരത്തിൽ തട്ടിപ്പിന് ശ്രമം നടന്നിരുന്നു. ഇക്കാര്യം പുറത്തു വന്നതോടെയാണ് ഉദ്യോഗസ്ഥര്‍ ധനമന്ത്രിയുടെ ഓഫിസില്‍ വിവരം അറിയച്ചത്. ഇതേ തുടര്‍ന്ന് മന്ത്രിയുടെ ഓഫിസ് പൊലീസില്‍ പരാതി നല്‍കി.