ചെന്നൈ: രക്ത സമ്മര്‍ദം ഉയര്‍ന്നതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് ആശുപത്രിവിട്ടു. രക്തസമ്മര്‍ദ്ധം സാധാരണ നിലയിലേക്കെത്തിയതിനാലും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനാലുമാണ് ആശുപത്രിവിടുന്നതെന്ന് താരം ചികിത്സയില്‍കഴിഞ്ഞ അപ്പോളോ ആശുപത്രി അധികൃതര്‍ അറിയിച്ചു. ഒരാഴ്ച്ചത്തെ പൂര്‍ണ്ണ വിശ്രമം ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ശാരീരിക അധ്വാനം വേണ്ടെന്നും സമ്മര്‍ദ്ദം ഒഴിവാക്കണമെന്നും നിര്‍ദ്ദേശം നല്‍കി. കൊറോണ വൈറസ് സമ്ബര്‍ക്കം ഉണ്ടാകാതെ നോക്കണമെന്നും നടനോട് പറഞ്ഞു.