ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത് തമിഴ് സൂപ്പർ സ്റ്റാർ രജനികാന്തുമായുള്ള സൗഹൃദത്തെ കുറിച്ചുള്ള കമൽഹാസന്റെ വാക്കുകളാണ്. വിക്രം സിനിമയുടെ ലോഞ്ചിന്റെ ഭാഗമായി നടന്ന ചടങ്ങിലാണ് താരം സംസാരിച്ചത്. രാഷ്ട്രീയവും സൗഹൃദവും വ്യത്യസ്‌തമാണെന്നും രജനികാന്തിന്റെ അടുത്ത സുഹൃത്തായിരുന്നു താനെന്നുമാണ് കമൽഹാസൻ പറഞ്ഞത്.

ജോലിപരമായി മത്സരമുണ്ടായിട്ടുണ്ടെങ്കിലും വ്യക്തിപരമായി ഞങ്ങൾക്ക് അടുപ്പമുണ്ട്. ട്രെയ്‌ലർ ലോഞ്ചിന് വരാൻ രജനികാന്തിന് കഴിഞ്ഞില്ലെങ്കിലും ആശംസകൾ അറിയിക്കാനും പരിപാടിയിൽ പങ്കെടുക്കാത്തതിനെ കുറിച്ച് വിശദീകരിക്കാനും വിളിച്ചിരുന്നു എന്നും താരം കൂട്ടിച്ചേർത്തു.

രാഷ്ട്രീയവും സൗഹൃദവും വ്യത്യസ്‌തമാണ്. ട്രെയ്ലർ ലോഞ്ചിന് വരാൻ അദ്ദേഹത്തിന് കഴിഞ്ഞില്ലെങ്കിലും ആശംസകൾ അറിയിക്കാനും പരിപാടിയിൽ പങ്കെടുക്കാത്തതിനെ കുറിച്ച് വിശദീകരിക്കാനും രജനികാന്ത് വിളിച്ചിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനുമായും അദ്ദേഹത്തിന്റെ ഉദയനിധി സ്റ്റാലിനുമായും അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്നു. രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും സൗഹൃദം അതിന് തടസമല്ല. ഉദയനിധി വർഷത്തിൽ ഒരു സിനിമയിലെങ്കിലും അഭിനയിക്കാൻ എന്നോട് അഭ്യർത്ഥിച്ചിരുന്നു. കമൽഹാസൻ കൂട്ടിച്ചേർത്തു.

കമൽഹാസന്റെ പുതിയ ചിത്രമായ വിക്രം തമിഴ്നാട്ടിൽ വിതരണം ചെയ്യുന്നത് ഉദയനിധിയുടെ റെഡ് ജയന്റ് മൂവീസ് ആണ്. രാഷ്ട്രീയയപരമായി ഇരു കൂട്ടരും വ്യത്യസ്ത നിലപാടുകളും അഭിപ്രായങ്ങളും ഉണ്ടെങ്കിൽ സിനിമയിലേക്കും വ്യക്തി സൗഹൃദത്തിലേക്കും വരുമ്പോൾ രാഷ്ട്രീയത്തിന് അവിടെ പ്രസക്തിയില്ല എന്ന് എന്ന് തെളിയിച്ച പല സംഭവങ്ങളും ഇവർക്കിടയിൽ ഉണ്ടായിട്ടുണ്ട്.