ദുബായില്‍ പുതുവത്സരാഘോഷങ്ങള്‍ക്ക് നിയന്ത്രണങ്ങളേര്‍പ്പെടുത്തി.സ്വകാര്യ സ്വഭാവത്തിലുള്ള കുടുംബ പരിപാടികളിലും സാമൂഹിക ഒത്തുചേരലുകളിലും മുപ്പത് പേരില്‍ കൂടുതല്‍ പങ്കെടുക്കുന്നതിനാണ് വിലക്ക്.നിയമം ലംഘിച്ചാല്‍ അരലക്ഷം ദിര്‍ഹം വരെ പിഴയൊടുക്കേണ്ടി വരും. ദുബൈ ദുരന്തനിവാരണ സമിതിയുടേതാണ് തീരുമാനം. ന്യൂ ഇയര്‍ ആഘോഷ പരിപാടികള്‍ക്ക് കടുത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

സ്വകാര്യ സ്വഭാവത്തിലുള്ള കുടുംബ, സാമൂഹിക ന്യൂ ഇയര്‍ പാര്‍ട്ടികളില്‍ മുപ്പതിലേറെ പേര്‍ ഒത്തുചേര്‍ന്നതായി കണ്ടാല്‍ സംഘാടകര്‍ക്ക് അര ലക്ഷം ദിര്‍ഹം ഫൈന്‍ ലഭിക്കും. ഇത്തരം പരിപാടികളില്‍ സംബന്ധിക്കുന്ന ഓരോരുത്തരും 15,000 ദിര്‍ഹം ഫൈന്‍ വേറെയും നല്‍കേണ്ടി വരും.