റിപ്പബ്ലിക് ദിന പരേഡിനെത്തി കൊവിഡ് സ്ഥിരീകരിച്ച സൈനികരുടെ എണ്ണം 150 ആയി.ഡല്‍ഹിയിലെത്തിയ ആയിരത്തിലധികം സൈനികരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. ഇതില്‍ നൂറ്റമ്ബതോളം സൈനികര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. രോഗബാധ സ്ഥിരീകച്ചവരില്‍ മിക്കവര്‍ക്കും ലക്ഷണങ്ങളില്ല.

കൊവിഡ് ബാധിതരായവരെല്ലാം തലസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രാഥമിക സമ്ബര്‍ക്ക പട്ടികയില്‍ ഉള്ള കൂടുതല്‍ പേര്‍ക്ക രോഗം ബാധിക്കുമോയെന്നാണ് ആശങ്ക. കോവിഡ് സാഹചര്യത്തില്‍ സുരക്ഷിതമായി പരേഡുകള്‍ നടത്തുന്നതിന് പ്രത്യേക പെരുമാറ്റച്ചട്ടം നിലവിലുണ്ടെന്നും സൈനിക വക്താവ് പറഞ്ഞു.