അല്‍ ഉദൈന്‍: ഭര്‍ത്താവിനെ പിടികൂടാനായി വീട്ടില്‍ എത്തിയ അക്രമികള്‍ നാല് മക്കളുടെ മുന്നില്‍ വെച്ച്‌ ഗര്‍ഭിണിയായ ഭാര്യയെ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തി. യെമനിലാണ് സംഭവം. ഹൂതികളാണ് അക്രമണത്തിന് പിന്നില്‍. ഇബ്ബ് പ്രവിശ്യയില്‍ യുവതിയുടെ ഭര്‍ത്താവിനെ പിടികൂടാനായിട്ടാണ് ഹൂതികള്‍ എത്തിയത്. വീട്ടില്‍ നടത്തിയെ റെയ്ഡിനിടെയാണ് യുവതിയെ ഹൂതികള്‍ കൊലപ്പെടുത്തിയതെന്ന് സാമൂഹിക പ്രവര്‍ത്തകരെ ഉദ്ദരിച്ച്‌ ‘ഗള്‍ഫ് ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തു.

വീട്ടില്‍ അതിക്രമിച്ച്‌ കയറിയ ആയുധ ധാരികളായ സംഘം 29കാരിയായ ഗര്‍ഭിണിയെ അതി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരുക്ക് പറ്റിയ യുവതിയെ അല്‍ ഉദൈന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. കുറ്റവാളികളെ നിയമത്തിന് മുമ്ബില്‍ കൊണ്ടുവരണമെന്ന് തായിസ് സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌റ്‌സ് ആവശ്യപ്പെട്ടു