തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ്​ മെയ്​ ആദ്യം നടത്തുമെന്ന്​ മുഖ്യ തെരഞ്ഞെടുപ്പ്​ ഓഫീസര്‍ ടീക്കാറാം മീണ. രണ്ട്​ ഘട്ടമായിട്ടായിരിക്കും തെരഞ്ഞെടുപ്പ്​ നടത്തുക. അല്ലെങ്കില്‍ ഉദ്യോഗസ്ഥ വിന്യാസം ബുദ്ധിമുട്ടാവുമെന്നും ടീക്കാറാം മീണ പറഞ്ഞു.

കഴിഞ്ഞ തവണത്തേക്കാള്‍ 15,000 പോളിങ്​ സ്​റ്റേഷനുകള്‍ അധികമുണ്ടാവും. മെയ്​ 31നകം ഫലം പ്രഖ്യാപിച്ച്‌​ തെരഞ്ഞെടുപ്പ്​ നടപടികള്‍ പൂര്‍ത്തിയാക്കും. ജനുവരി ആദ്യം വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. ഡിസംബര്‍ 31ന്​ ശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിച്ച്‌​ സപ്ലിമെന്‍ററി വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുമെന്നും മീണ പറഞ്ഞു.