തിരുവനന്തപുരം: പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവര്‍ണ്ണര്‍ നാളെ അനുമതി നല്‍കിയേക്കും. ഇന്നലെ തന്നെ സന്ദര്‍ശിച്ച സ്പീക്കറോട് അനുമതി നല്‍കുമെന്ന് സൂചന ഗവര്‍ണ്ണര്‍ നല്‍കി.

സഭചേരേണ്ടതിന്റെ അടിയന്തിര സാഹചര്യം വിശദീകരിച്ച്‌ മുഖ്യമന്ത്രിയുടെ ഓഫീസ് ഇന്നലെ ഗവര്‍ണ്ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഗവര്‍ണ്ണറെ വിശ്വാസത്തിലെടുത്താണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും
മുഖ്യമന്ത്രി അറിയിച്ചു.

മന്ത്രിമാരും സ്പീക്കറും നടത്തിയ കൂടിക്കാഴ്ചയോടെയാണ് ഗവര്‍ണ്ണര്‍ അയഞ്ഞത്.
ജനുവരി എട്ടിന് നയപ്രഖ്യാപന പ്രസംഗം നടത്താനുള്ള സ്പീക്കറുടെ ക്ഷണവും ഗവര്‍ണ്ണര്‍ സ്വീകരിച്ചു