സയ്യിദ് മുഷ്താഖ് അലി സീസണു മുന്നോടിയായ പരിശീലന മത്സരങ്ങളില്‍ തകര്‍ത്തടിച്ച്‌ മുംബൈ ഇന്ത്യന്‍സിന്‍്റെ മുംബൈ താരം സൂര്യകുമാര്‍ യാദവ്. തങ്ങളുടെ തന്നെ താരങ്ങളെ നാലു ടീമുകളാക്കി തിരിച്ച്‌ നടത്തിയ മത്സരങ്ങളിലാണ് സൂര്യകുമാര്‍ ഗംഭീര ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ചത്. സൂര്യകുമാറിനൊപ്പം രാജസ്ഥാന്‍ റോയല്‍സിന്‍്റെ യുവതാരം യശസ്വി ജയ്സ്വാള്‍, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍്റെ ശിവാം ദുബേ എന്നിവരും തിളങ്ങി.

ഈ മാസം 21 മുതല്‍ 25 വരെയുള്ള തീയതികളായി നടന്ന മൂന്ന് പരിശീലന മത്സരങ്ങളിലാണ് ഐപിഎല്‍ താരങ്ങള്‍ റണ്‍സ് അടിച്ചുകൂട്ടിയത്. മൂന്ന് മത്സരങ്ങളില്‍ നിന്നായി 240 റണ്‍സ് അടിച്ചുകൂട്ടിയ സൂര്യകുമാര്‍ യാദവാണ് റണ്‍ വേട്ടക്കാരില്‍ ഒന്നാമത്. ആദ്യ മത്സരത്തില്‍ 31 പന്തില്‍ 59 റണ്‍സും, രണ്ടാം മത്സരത്തില്‍ 47 പന്തില്‍ 120 റണ്‍സും, മൂന്നാം മത്സരത്തില്‍ 31 പന്തില്‍ 61 റണ്‍സുമാണ് സൂര്യകുമാര്‍ അടിച്ചു കൂട്ടിയത്. വെറും 109 പന്തുകളില്‍ നിന്ന് 22 ബൗണ്ടറികളും 16 സിക്സറുകളുമടക്കം 220.18 പ്രഹരശേഷിയില്‍ 240 റണ്‍സ് ആണ് അദ്ദേഹത്തിന്‍്റെ സമ്ബാദ്യം

ഐപിഎലില്‍ നിരാശപ്പെടുത്തിയ യശസ്വി ജയ്സ്വാളും മികച്ച പ്രകടനം കാഴ്ച വെച്ചു. മൂന്ന് മത്സരങ്ങളില്‍ നിന്ന് 164 റണ്‍സാണ് താരം നേടിയത്. 114 റണ്‍സ് നേറ്റിയ ശിവം ദുബേ റണ്‍ വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്താണ്.