നവാഗതനായ സനൂപ്‌ തൈക്കുടം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സുമേഷ്‌ & രമേഷ്‌ ‘. ചിത്രം ടിടി റിലീസ് ആയി ജനുവരി 22ന് പ്രൈം റീല്‍സില്‍ എത്തും. ശ്രീനാഥ്‌ ഭാസി, ബാലു വര്‍ഗ്ഗീസ്‌ എന്നിവരാണ് ചിത്രത്തിലെ പ്രധാന തെരങ്ങള്‍. ചിത്രത്തിന്റെ ഛായാഗ്രഹണം ആല്‍ബിയും എഡിറ്റിംഗ്‌ അയൂബ്‌ ഖാനും, സംഗീത സംവിധാനം യാക്സണ്‍ ഗാരി പെരേര, നേഹ നായര്‍ എന്നിവരും നിര്‍വ്വഹിക്കുന്നു.

വൈറ്റ്‌സാന്‍ഡ്‌സ്‌ മീഡിയ ഹൗസിന്റെ ബാനറില്‍ കെ.എല്‍ 7 എന്റര്‍ടൈന്‍മെന്റ്സുമായി ചേര്‍ന്ന് ഫരീദ്‌ഖാന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സനൂപ്‌ തൈക്കുടവും ജോസഫ്‌ വിജീഷും ചേര്‍ന്നാണ്‌.