കോട്ടയം : ഫ്രാങ്കോ കലണ്ടറിന് ബദലായി അഭയ കലണ്ടര്‍ പുറത്തിറക്കി വിശ്വാസികള്‍. കേരള കത്തോലിക്ക സഭ നവീകരണ പ്രസ്ഥാനമാണ് സിസ്റ്റര്‍ അഭയയുടെ ചിത്രമുള്ള കലണ്ടര്‍ പുറത്തിറക്കിയിരിക്കുന്നത്.

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ചിത്രം ഉള്‍പ്പെടുത്തി തൃശൂര്‍ അതിരൂപത പുറത്തിറക്കിയ കലണ്ടറിന് ബദലായാണ് പുതിയ അഭയ കലണ്ടര്‍.കോട്ടയം ഗാന്ധിപ്രതിമയ്ക്ക് മുന്നില്‍ നടന്ന പരിപാടിയില്‍ അഭയ കലണ്ടര്‍ പ്രകാശനം ചെയ്തു.

കൂടാതെ അഭയ കേസിലെ സാക്ഷി രാജുവിനെ ചടങ്ങില്‍ അനുമോദിച്ചു.ഫ്രാങ്കോ മുളയ്ക്കലിന്റെ ചിത്രമുള്ള കലണ്ടര്‍ പിന്‍വലിക്കാന്‍ തൃശൂര്‍ അതിരൂപത തയ്യാറായിരുന്നില്ല. ഇതിനെതിരെയാണ് പുതിയ കലണ്ടര്‍ ഇറക്കിയത്.