സംസ്ഥാനത്ത്​ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവര്‍ക്ക്​ മുന്നറിയിപ്പുമായി മധ്യപ്രദേശ്​ മുഖ്യമന്ത്രി ശിവരാജ്​ സിങ്​ ചൗഹാന്‍.മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്​പേയിയുടെ ജന്‍മവാര്‍ഷികത്തോടനുബന്ധിച്ചുള്ള സദ്​​ഭരണ ദിനാചരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

”ഞാന്‍ ഇപ്പോള്‍ അപകടകരമായ മാനസികാവസ്ഥയിലാണ്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ ഞാന്‍ വെറുതെ വിടില്ല. മധ്യപ്രദേശില്‍ നിന്ന്​ പോകൂ, അല്ലെങ്കില്‍ ഞാന്‍ നിങ്ങളെ പത്തടി താഴ്ചയിലേക്ക്​ കുഴിച്ചു മൂടും, പിന്നെ നിങ്ങളെക്കുറിച്ച്‌​ ഒരാളും അറിയില്ല.” -അദ്ദേഹം പറഞ്ഞു.