ബോസ്റ്റണ്‍: മൊഡേണ കൊറോണ വൈറസ് വാക്സിന് സ്വീകരിച്ച് അമേരിക്കന്‍ ഡോക്ടര്‍ക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍. വ്യാഴാഴ്ച വാക്സിന് സ്വീകരിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ തനിക്ക് ഗുരുതരമായ അലര്‍ജി പ്രശ്നങ്ങള്‍ അനുഭവപ്പെട്ടുവെന്ന് ബോസ്റ്റണ്‍ സ്വദേശിയായ ഡോക്ടര്‍ പറഞ്ഞു. മൊഡേണയുടെ വാക്സിന് നല്കാന് രാജ്യവ്യാപകമായി അനുമതി നല്കിയ ആദ്യ ആഴ്ചയില്‍ തന്നെയാണ് സംഭവം.
ബോസ്റ്റണ്‍ മെഡിക്കല്‍ കോളജിന്റെ വാര്‍ദ്ധക്യകാല അര്‍ബുദ ചികിത്സ വിദഗ്ധന്‍ ഡോ.ഹുസൈന് സര്ദ്രസദേയ്ക്കാണ് ആരോഗ്യ പ്രശ്നങ്ങളുണ്ടായത്. വാക്സിന് സ്വീകരിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ തനിക്ക് തലചുറ്റല്‍ അനുഭവപ്പെട്ടുവെന്നും ഹൃദയമിടിപ്പിന്റെ വേഗത കൂടിയെന്നും ഡോ.ഹുസൈന് പറയുന്നു. ഡോക്ടറെ ഉടന്‍തന്നെ എമര്‍ജന്‍സി വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും മതിയായ ചികിത്സ നല്കിയ ശേഷം ഡിസ്ചാര്‍ജ് ചെയ്തതായും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ബോസ്റ്റണ്‍ മെഡിക്കല്‍ സെന്റര്‍ വ്യക്തമാക്കി.
മൊഡേണയുടെ കാര്യത്തില്‍ ഇത് ആദ്യ സംഭവമാണ്. എന്നാല്‍ ഫൈസര്‍- ബയോണ്‍ടെക് വാക്സിന് ഉപയോഗിച്ച ആറു പേര്‍ക്ക് ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതില്‍ ഫെഡറല്‍ ഏജന്‍സികളുടെ അന്വേഷണം നടക്കുകയാണ്. ഫൈസര്‍ വാക്സിനിലുള്ള ഏതെങ്കിലും ഘടകമാണോ അലര്ജിയുണ്ടാക്കിയതെന്ന് വ്യക്തമല്ലെന്ന് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്, സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്റ് പ്രിവന്‍ഷന്‍ എന്നിവ വ്യക്തമാക്കി. ഫൈസര്‍ സ്വീകരിച്ച ശേഷം ചില ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അലര്‍ജി പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു