നാളെ ഐ എസ് എല്ലില്‍ നടക്കുന്ന പോരാട്ടത്തില്‍ കേരള ബ്ലാസ്റ്റേഴ്സും ഹൈദരാബാദ് എഫ് സിയുമാണ് ഏറ്റുമുട്ടുന്നത്. കേരള ബ്ലാസ്റ്റേഴ്സ് വളരെ മികച്ച ടീമാണ് എന്നും അവരെ പരാജയപ്പെടുത്തുക എളുപ്പമല്ല എന്നും ഹൈദരാബാദ് പരിശീലകന്‍ മാനുവല്‍ മാര്‍ക്കസ് പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സ് ഇതിനേക്കാള്‍ കൂടുതല്‍ പോയിന്റ് അര്‍ഹിക്കുന്നുണ്ട് എന്നും മാര്‍ക്കസ് പറഞ്ഞു.

എ ടി കെ മോഹന്‍ ബഗാന് എതിരെ കേരള ബ്ലാസ്റ്റേഴ്സ് പരാജയം അര്‍ഹിച്ചിരുന്നില്ല. അന്ന് അവര്‍ മികച്ച കളി പുറത്തെടുത്തു. അവസാന മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെതിരെ നേടിയ സമനിലയും മികച്ചതായിരുന്നു. ഹൈദരാബാദ് പരിശീലകന്‍ പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിന് മികച്ച സ്ക്വാഡാണ് ഉള്ളത്. വിസെന്റെ മുമ്ബ് തനിക്ക് കീഴില്‍ കളിച്ച താരമാണ്. അദ്ദേഹത്തിന്റെ മികവ് തനിക്ക് അറിയാം. കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ വികൂന കഴിഞ്ഞ തവണ ഐലീഗ് നേടിയ കോച്ചാണ്. ഇതൊക്കെ കൊണ്ട് തന്നെ കേരള ബ്ലാസ്റ്റേഴ്സിനെ മറികടക്കുക എളുപ്പമേ അല്ല എന്ന് ഹൈദരാബാദ് കോച്ച്‌ പറഞ്ഞു.