തിരുവനന്തപുരം: മന്ത്രി വിഎസ് സുനില്‍ കുമാറിനെ ഫോണില്‍ വിളിച്ച്‌ വധഭീഷണി മുഴക്കിയ ആളെ കണ്ടെത്തിയിരിക്കുന്നു. ദുബായിലുള്ള തൃശൂര്‍ കണിമംഗലം സ്വദേശി സുജിന്‍ ആണ് മന്ത്രിയെ വിളിച്ച്‌ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. തൃശൂര്‍ കോര്‍പ്പറേഷനില്‍ വിജയിച്ച എല്‍ഡിഎഫ് പ്രതിനിധികളെയും വിളിച്ചിരുന്നു. മദ്യലഹരിയിലാണ് വിളിച്ചതെന്ന് സുജിന് പറഞ്ഞതായാണ് വിവരം ലഭിച്ചിരിക്കുന്നത്. ഇന്റര്‍നെറ്റ് കോളില്‍ നിന്നാണ് വധഭീഷണി ഉണ്ടായിരിക്കുന്നത്. ഇതു സംബന്ധിച്ച്‌ ഡിജിപിക്ക് മന്ത്രി പരാതി നല്‍കിയിരുന്നു.