തൃക്കാക്കരയിൽ എൽ ഡി എഫ് സ്ഥാനാർത്ഥി ജോ ജോസഫിനായി കെ വി തോമസ് പ്രചാരണം ആരംഭിച്ചു. തൃക്കാക്കരയിലേത് കാഴ്ചപ്പാടുകൾ തമ്മിലുള്ള ഏറ്റുമുട്ടലെന്ന് കെ വി തോമസ് പറഞ്ഞു. പ്രചാരണം ശക്തമാകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്‌തു. ട്വന്റി ട്വന്റി യോട് വോട്ട് തേടുന്നത് കോൺഗ്രസിന്റെ കാഴ്ചപ്പാടിന്റെ ദാരിദ്ര്യം മാത്രമാണ്. പി ടി തോമസിന്റെ ആദർശം ഉമ തോമസ് മനസിലാക്കണമെന്നും കെ വി തോമസ് പ്രതികരിച്ചു.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കര മണ്ഡലത്തിൽ പ്രചാരണ ചൂടേറുകയാണ്. ഇടത് ക്യാമ്പയിനായി തെരഞ്ഞെടുപ്പ് ഏകോപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടാണ് നടത്തുന്നത്. മുഖ്യമന്ത്രി തൃക്കാക്കരയില്‍ ക്യാമ്പ് ചെയ്താകും പ്രചരണം ഏകോപിപ്പിക്കുക. ഭരണപരമായ അത്യാവശ്യങ്ങൾക്ക് മാത്രമായിരിക്കും തിരുവനന്തപുരത്തേക്ക് പോവുക. ഇന്ന് മുതൽ മുഴുവൻ തെരഞ്ഞെടുപ്പ് ലോക്കൽ കമ്മിറ്റികളിലും മുഖ്യമന്ത്രി പങ്കെടുക്കും. 60 എംഎൽ എ മാരും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മണ്ഡലത്തിൽ എത്തിയിട്ടുണ്ട്.