കോഴിക്കോട്: ഓമശ്ശേരി മലയമ്മ മാതോലത്ത് കടവില്‍ പുഴയിൽ ഇന്നലെ ഒഴുക്കില്‍പ്പെട്ട് ചികിത്സയിലായിരുന്ന രണ്ടാമത്തെ കുട്ടിയും മരിച്ചു. വെണ്ണക്കോട് പെരിങ്ങാപുരത്ത് മുഹമ്മദിന്റെ മകന്‍ അമീന്‍(8) ആണ് മരിച്ചത്. വെണ്ണക്കോട് വട്ടക്കണ്ടിയില്‍ ഷമീര്‍ സഖാഫിയുടെ മകന്‍ മുഹമ്മദ് ദില്‍ഷോക്ക്(9) ഇന്നലെ മരണപ്പെട്ടിരുന്നു.

ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ രണ്ട് കുട്ടികളും ഒഴുക്കില്‍പെട്ടത്. കൂടെ ഉണ്ടായിരുന്ന കുട്ടിയാണ് വിവരം നാട്ടുകാരെ അറിയിച്ചത്. നാട്ടുകാരും ഫയര്‍ ഫോഴ്‌സും ചേര്‍ന്ന് കുട്ടികളെ രക്ഷപ്പെടുത്തി ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഒരാൾ അവിടെ വെച്ചു തന്നെ മരണപ്പെട്ടു. രണ്ടാമത്തെയാൾ ഇന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണപ്പെട്ടത്.