വെള്ളിയാഴ്ച രക്തസമ്മര്‍ദ്ദത്തില്‍ ഗുരുതരമായ ഏറ്റക്കുറച്ചിലുകള്‍ കണ്ടതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദക്ഷിണേന്ത്യന്‍ സൂപ്പര്‍ താരം രജനീകാന്ത് ഇന്ന് രാത്രികൂടി ആശുപത്രിയില്‍ തുടരും. രജനീകാന്തിന്‍റെ ആ​രോ​ഗ്യ നി​ല​യി​ല്‍ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

രജനീകാന്തിനെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനുള്ള മരുന്നുകള്‍ ശ്രദ്ധാപൂര്‍വ്വം നല്‍കിയെന്നും ശ​നി​യാ​ഴ്ച മാ​ത്ര​മേ ഡി​സ്ചാ​ര്‍​ജ് കാ​ര്യ​ങ്ങ​ള്‍ ആ​ലോ​ചി​ക്കൂവെന്നും അപ്പോളോ ആശുപത്രി അറിയിച്ചു. മകള്‍ അദ്ദേഹത്തിനൊപ്പമുണ്ട്. കഴിഞ്ഞ 10 ദിവസമായി ഹൈദരാബാദില്‍ തമിഴ് ചിത്രമായ അണ്ണാത്തേയുടെ ഷൂട്ടിംഗിലായിരുന്നു അദ്ദേഹം.