സണ്ണി ലിയോണിന് ഇന്ന് 41-ാം പിറന്നാള്‍. പോണ്‍ സിനിമയില്‍ നിന്നും ബോളിവുഡിലെത്തിയ നടിയാണ് സണ്ണി ലിയോണ്‍. ബോളിവുഡില്‍ ഒരിടം കണ്ടെത്തുകയും വിമര്‍ശനങ്ങൾക്ക് തക്കതായ മറുപടി നൽകുന്ന താരമാണ് സണ്ണി ലിയോണ്‍.

sunny leone

ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച സണ്ണി ലിയോണ്‍ ക്രമേണ തെന്നിന്ത്യന്‍ സിനിമകളിലും ചുവടുറപ്പിച്ചു. കാനഡയിലെ ഒരു സിക്ക് പഞ്ചാബി കുടുംബത്തിലാണ് സണ്ണി ജനിച്ചത്. കരന്‍ജിത്ത് കൗര്‍ എന്നായിരുന്നു പേര്. പിന്നീട് അമേരിക്കയിലേക്ക് താമസം മാറി. പഠനമുപേക്ഷിച്ച് മോഡലിങ് രംഗത്തും പോണ്‍ സിനിമാ രംഗത്തും സജീവമായി.

sunny leone

കരിയറിന് പുറമെ കുടുംബജീവിതത്തിലും വ്യക്തമായ വിജയമാണ് സണ്ണി ലിയോണ്‍ രേഖപ്പെടുത്തുന്നത്. ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറിനും മൂന്ന് മക്കള്‍ക്കുമൊപ്പം സസന്തോഷം ലോസ് ആഞ്ചല്‍സിലെ വീട്ടിലാണിപ്പോള്‍ സണ്ണി. ഇവിടെ നിന്നുള്ള വീട്ടുവിശേഷങ്ങളും മറ്റും എപ്പോഴും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുമുണ്ട് ഇവര്‍.

sunny leone

ജിസ്മ് 2-വാണ് അരങ്ങേറ്റ ചിത്രം. ‘കരന്‍ജിത്ത് കൗര്‍- ദ അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് സണ്ണി ലിയോണ്‍’ എന്ന സീരീസിലുടെ സണ്ണി ലിയോണ്‍ ലോകത്തോട് സംസാരിച്ചു.

sunny leone

പലപ്പോഴും എങ്ങനെയായിരിക്കണം ‘പാരന്റിംഗ്’ അഥവാ കുഞ്ഞുങ്ങളെ വളര്‍ത്തുന്നത് എന്നതിന് ഉത്തമ ഉദാഹരണം പോലുമാകാറുണ്ട് സണ്ണി ലിയോണ്‍ എന്ന അമ്മ.

sunny leone

ജീവിതത്തിന്റെ പ്രകാശമാണ് തനിക്ക് മകള്‍ എന്നും, അവളെ ആദ്യമായി കണ്ട മാത്രയില്‍ തന്നെ അവളാണ് ഇനിയങ്ങോട്ടുള്ള ജീവിതത്തില്‍ തങ്ങള്‍ക്ക് മകളായി വരേണ്ടവളെന്ന് മനസ് പറഞ്ഞുവെന്നും സണ്ണി അടുത്തിടെ കുറിച്ചിരുന്നു.

sunny leone

2011 ജനുവരിയിലാണ് സണ്ണി ലിയോണ്‍ ഡാനിയല്‍ വെബ്ബറിനെ വിവാഹം കഴിക്കുന്നത്. 2017 ജൂലൈയില്‍ ഇരുവരും നിഷയെ ദത്തെടുത്തു. 2018-ല്‍ ഇരുവര്‍ക്കും വാടകഗര്‍ഭധാരണത്തിലൂടെ അഷര്‍ സിങ് വെബര്‍, നോഹ സിങ് വെബര്‍ എന്നീ ഇരട്ടക്കുഞ്ഞുങ്ങളും പിറന്നു.