പ്രശസ്ത കഥകളി ചുട്ടികുത്ത് കലാകാരൻ പരമേശ്വരൻ പിള്ള അന്തരിച്ചു. അഞ്ച് പതിറ്റാണ്ടോളം കാലത്തോളം കഥകളി ചുട്ടി രംഗത്ത് സേവനം അനുഷ്ഠിച്ച കലാകാരനായിരുന്നു ചുട്ടി പരമേശ്വരന്‍ എന്നറിയപ്പെട്ടിരുന്ന പരമേശ്വരന്‍ പിള്ള.  പ്രഗത്ഭരായ നിരവധി അഭിനേതാക്കാൾക്ക് വേഷം പകർന്ന കലാകാരനാണ് അദ്ദേഹം. നടനത്തിന്‍റെ സർവ്വഭാവങ്ങളും മനസ്സിൽ നിറച്ച് മുഖരൂപത്തിൽ മാറ്റം വരുത്തുന്ന ശില്പി.  ദമയന്തി , നളന്‍, കർണ്ണന്‍ , കൃഷ്ണന്‍ എന്നിങ്ങനെ അദ്ദേഹം മുഖത്തെഴുതിയ മിക്ക കഥാപാത്രങ്ങളും  ആസ്വാദക വൃന്ദത്തിന്‍റെ മനം കവർന്നിട്ടുണ്ട്.

പ്രശസ്തരായ കലാമണ്ഡലം കൃഷ്ണൻ നായർക്കും ഗോപിയാശനും പരമേശ്വരൻ പിള്ളയുടെ ചുട്ടി കുത്തിനോടാണ് പ്രിയം. പരമേശ്വരന്‍ പിള്ളയുടെ മരണത്തോടെ തകഴി ഗ്രാമത്തിലെ കഥകളി പാരമ്പര്യത്തിന്‍റെ അവസാന കണ്ണിയാണ് അറ്റുപോയത്. കുമുദമ്മയാണ് ഭാര്യ. രമേശ് കുമാര്‍ പി, അശോക് കുമാര്‍ പി, അനില്‍ കുമാര്‍ പി, അനീഷ് കുമാര്‍ പി എന്നിവരാണ് മക്കള്‍. ശവസംസ്കാരചടങ്ങുകൾ തകഴി പടഹാരത്തുള്ള വീട്ടുവളപ്പിൽ ഇന്ന് വൈകീട്ട് നാല് മണിക്ക് നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

 

കോഴിക്കോട് മോഡലിനെ മരിച്ച നിലയിൽ കണ്ടെത്തി; മകളെ കൊന്നതെന്ന് അമ്മ

കോഴിക്കോട് : മോഡലായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി(Model Found Dead). കാസർകോട് സ്വദേശി ഷഹാനയാണ് മരിച്ചത്. കോഴിക്കോട് പറമ്പിൽ ബസാറിലെ വാടക വീട്ടിലാണ് ഷഹാനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവ് സജാദിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഷഹാന ജനൽ കമ്പിയിൽ തൂങ്ങി മരിച്ചെന്ന് സജാദ് മൊഴി നൽകിയിട്ടുണ്ടെന്ന് അസി. കമ്മീഷണർ പറഞ്ഞു. പോസ്റ്റ് മോർട്ടം റിപോർട്ടിന് ശേഷമേ മരണ കാരണം വ്യക്തമാകൂ. മരിച്ച സ്ഥലത്ത് സിഗററ്റ് കുറ്റികൾ ധാരാളമായി കണ്ടുവെന്നും രാസപരിശോധ ഇവിടെ നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, മകളെ സജാദ് കൊന്നതെന്ന് ഷഹാനയുടെ ഉമ്മ ഉമൈബ ആരോപിച്ചു. പരസ്യ ചിത്രങ്ങളിൽ അഭിനയിച്ച വരുമാനത്തിനായി നിരന്തരം പീഡിപ്പിച്ചു. ഇക്കാര്യം ഷഹാന പലതവണ തന്നോട് പറഞ്ഞു. വിവാഹം കഴിഞ്ഞ് താമസിയാതെ നൽകിയ സ്വർണ്ണം മുഴുവൻ ഭർത്താവ് സജാദ് വിറ്റു. നൽകിയ പണവും ദൂർത്തടിച്ചുവെന്നും ഇവർ പറയുന്നു. സജാദും ഷഹാനയും തമ്മിൽ ഇടയ്ക്ക് വഴക്കിട്ടിരുന്നതായി അയൽവാസികൾ പറയുന്നുണ്ട്. ഇക്കാര്യങ്ങൾ പരിശോധിച്ച് പൊലീസ് മൊഴിയൊടുക്കുന്നുണ്ട്. ഒന്നര വർഷം മുൻപാണ് സജാദും ഷഹാനയും തമ്മിൽ വിവാഹം നടന്നത്. ഇരുവരും ചേവായൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പറമ്പിൽ ബസാറിൽ വീട് വാടകയ്‌ക്കെടുത്ത് താമസിക്കുകയായിരുന്നു.