കൊച്ചി: കൊച്ചി -ധനുഷ്ക്കോടി ദേശീയപാതയിൽ നേര്യമംഗലം രണ്ടാം മൈലിൽ കാറുകൾ  കൂട്ടിയിടിച്ചു. അപകടത്തില്‍ ഒരാൾ മരിച്ചു, ബന്ധുക്കളും അയല്‍വാസികളുമടക്കം നാലു പേര്‍ക്ക് പരുക്കേറ്റു.  ഇടുക്കി പാറത്തോട് കടുവള്ളിൽ വീട്ടിൽ കവിത (33) ആണ് മരിച്ചത്.  ഇടുക്കി പാറത്തോട്. സ്വദേശികളായ വിജയൻ, ശാന്തകുമാരി, മാധവൻ, അനിഷ്  എന്നിവർക്കാണ് പരിക്കേറ്റത്. പരുക്കേറ്റവരെ കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചികിത്സാര്‍ത്ഥം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോയി മടങ്ങി വരുമ്പോഴാണ്  അപകടം സംഭവിച്ചത്. മരിച്ച കവിതയുടെ മൃതദേഹം കോതമംഗലം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.