തിരുവനന്തപുരം; സമസ്ത വേദിയില്‍ പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തില്‍ പ്രതികരിക്കാതെ വിദ്യാഭ്യാസ മന്ത്രി. പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രി പറയുന്നത് കൊണ്ട് മിണ്ടണം എന്നില്ല. മലപ്പുറത്ത് മുൻ അധ്യാപകന് എതിരെ ഉയർന്ന മീ ടു ആരോപണം വിഷയം ശ്രദ്ധയിൽപ്പെട്ടു. ബന്ധപ്പെട്ട DDEഓട് റിപ്പോർട്ട് തേടിയിട്ടുണ്ട്. റിപ്പോർട്ട് കിട്ടിയതിന് ശേഷം നടപടി എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കേസെടുത്ത് ബാലാവകാശ കമ്മീഷന്‍

മദ്രസയിലെ പുരസ്കാര വേദിയിൽ പെണ്‍കുട്ടിയെ വേദിയിൽ വച്ച് അപമാനിച്ച സംഭവത്തിൽ കേസെടുത്ത് ബാലാവകാശ കമ്മീഷൻ. സംഭവത്തിൽ സ്വമേധയാ കേസെടുത്ത  ബാലാവകാശ കമ്മീഷൻ സമസ്ത സെക്രട്ടറിയോട് വിശദീകരണം നൽകാന്‍ ആവശ്യപ്പെട്ടു. പെരിന്തൽമണ്ണ എസ്.എച്.ഒ, ജില്ലാ ചൈൽഡ് പ്രോട്ടക്ഷൻ ഓഫീസർ എന്നിവരോടും ബാലാവകാശ കമ്മീഷൻ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്,.സംഭവത്തിൽ വിമ‍ര്‍ശനവുമായി നേരത്തെ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ, ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദു, വനിതാ കമ്മീഷൻ അധ്യക്ഷ പി.സതീദേവി എന്നിവര്‍ രംഗത്തെത്തിയിരുന്നു.