പാലക്കാട്: അനീഷിനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ലെന്ന് പിതാവ് ആറുമുഖന്‍. വീട്ടിലെത്തിയ അമ്മാവന്‍ സുരേഷ് ഹരിതയെ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ആ സമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. നാലു തവണ സുരേഷ് വീട്ടില്‍ വന്നിരുന്നു. ഒരു ഞായറാഴ്ച ദിവസം വീട്ടില്‍ വന്ന സുരേഷ് താന്‍ മടക്കി അയച്ചിരുന്നു.

കുട്ടികള്‍ ഒാണ്‍ലൈന്‍ ക്ലാസിന് ഉപയോഗിച്ചിരുന്ന ഫോണ്‍ സുരേഷ് ബലമായി എടുത്തു കൊണ്ടു പോയിരുന്നു. പൊലീസില്‍ പരാതി നല്‍കിയപ്പോള്‍ തെരഞ്ഞെടുപ്പിന്‍റെ ജോലിയിലാണെന്നാണ് എസ്.ഐ പറഞ്ഞത്.

ഹരിതയെ ഫോണില്‍ വിളിച്ച പിതാവ് പ്രഭുകുമാര്‍, 90 ദിവസം മാത്രമേ അനീഷ് ജീവിച്ചിരിക്കൂവെന്ന് ഭീഷണിപ്പെടുത്തി. അതുപോലെ മകനെ അവര്‍ കൊലപ്പെടുത്തിയെന്നും അറുമുഖന്‍ മാധ്യമങ്ങളോട് പറഞ്ഞു.