മമത ബാനര്‍ജി സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ഷകര്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ ജനങ്ങളിലെത്താതെ തടയുകയാണ് മമത സര്‍ക്കാരെന്ന് മോദി ആരോപിച്ചു. പിഎം കിസാന്‍ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ എഴുപത് ലക്ഷം കര്‍ഷകര്‍ക്ക് ലഭിക്കേണ്ട തുക മമത സര്‍ക്കാര്‍ നിഷേധിച്ചതായി അദ്ദേഹം പറഞ്ഞു.

“മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസും ബംഗാളിനെ നശിപ്പിച്ചു. 15 വര്‍ഷം മുമ്ബുള്ള മമതാ ബാനര്‍ജിയുടെ പ്രസംഗം കേട്ടാല്‍ അറിയാം അവര്‍ ബംഗാളിനെ എത്രത്തോളം നശിപ്പിച്ചെന്നെന്നും.കര്‍ഷകര്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതി ബംഗാളില്‍ നടപ്പാക്കിയില്ല. മമതാ ബാനര്‍ജിയുടെ ഭരണം കര്‍ഷകര്‍ക്ക് എതിരാണെന്നും” മോദി കുറ്റപ്പെടുത്തി.