പട്‌ന : നാലു വയസ്സുകാരിയെ പീഡിപ്പിച്ച 23കാരനെ ബാലികയുടെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് തല്ലിക്കൊന്നു.പണം നല്‍കാമെന്ന് പറഞ്ഞാണ് യുവാവ് ബാലികയെ കൂട്ടിക്കൊണ്ടുപോയത് . തുടര്‍ന്ന് സമീപത്തെ ഗ്രാമീണ സ്‌കൂളില്‍ കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു .

പരിക്കേറ്റ കുട്ടി സംഭവത്തെക്കുറിച്ച്‌ വീട്ടുകാരെ അറിയിച്ചു. തുടര്‍ന്ന് പ്രകോപിതരായ കുടൂംബാഗങ്ങള്‍ വീട്ടില്‍ അതിക്രമിച്ച്‌ കയറി യുവാവിനെ ക്രൂരമായി ആക്രമിക്കുകയും ഇതിനിടയില്‍ യുവാവ് കൊല്ലപ്പെടുകയുമായിരുന്നു.

യുവാവിന്റെ സഹോദരിയുടെ പരാതിയില്‍ ഐപിസി 302 (കൊലപാതകം), 34 പ്രകാരം ബാലികയുടെ ബന്ധുക്കള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ പ്രതികളിലൊരാള്‍ അറസ്റ്റിലായതായും പോലീസ് സൂപ്രണ്ട് ദില്‍‌നവാസ് അഹ്മദ് പറഞ്ഞു.