മുന്‍ മോഹന്‍ ബഗാന്‍ പരിശീലകനായ ശങ്കര്‍ലാല്‍ ചക്രബര്‍ത്തി മൊഹമ്മദന്‍സിന്റെ ടെക്നിക്കല്‍ ഡയറക്ടര്‍ ആയി നിയമിക്കപ്പെട്ടു. രണ്ട് വര്‍ഷം മുമ്ബ് മോഹന്‍ ബഗാനെ പരിശീലിപ്പിച്ച ശേഷം പരിശീലക റോളിലേക്ക് ഇതുവരെ ശങ്കര്‍ലാല്‍ എത്തിയിട്ടില്ല. മൊഹമ്മദന്‍സ് പരിശീലകന്‍ ജോസെ ഹെവിയക്ക് ഒപ്പം പ്രവര്‍ത്തിക്കുന്ന ശങ്കര്‍ലാല്‍ ഇന്ത്യന്‍ യുവ ടാലന്റുകളെ കണ്ടെത്താനും ക്ലബിനെ സഹായിക്കും.

മുമ്ബ് മോഹന്‍ ബഗാന്‍ യൂത്ത് ടീമുകളെയും ശങ്കര്‍ലാല്‍ പരിശീലിപ്പിച്ചിട്ടുണ്ട്. ചെറിയ ഇടവേളയ്ക്ക് ശേഷം ഐലീഗില്‍ തിരികെ എത്തുന്ന മൊഹമ്മദന്‍സ് കിരീടം തന്നെയാണ് ആദ്യ സീസണില്‍ ലക്ഷ്യമിടുന്നത്. സെക്കന്‍ഡ് ഡിവിഷന്‍ കിരീടം നേടിക്കിണ്ടായിരുന്നു മൊഹമ്മദന്‍സ് ഐ ലീഗ് യോഗ്യത ഉറപ്പിച്ചത്.