റാന്നി: കോവിഡ് 19നെതിരെ പോരാടി ജീവിതത്തിലേക്ക് മടങ്ങിയ 93കാരന് പത്തനംതിട്ട റാന്നി ഐത്തല പട്ടയില്‍ എബ്രഹാം തോമസ് അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നാണ് മരണം. കോവിഡ് മുക്തനായി എട്ടുമാസത്തിന് ശേഷമാണ് മരണം.
കേരളത്തില്‍ കോവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തില്‍ ആദ്യം രോഗം സ്ഥിരീകരിച്ച ഇറ്റലിയില്‍ നിന്നെത്തിയവരുടെ മാതാപിതാക്കളാണിവര്‍. തോമസിന്റെയും ഭാര്യയുടെയും കോവിഡ് രോഗമുക്തി നേടിയുള്ള തിരിച്ചുവരവ് രാജ്യശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ആ സമയത്ത് ഇന്ത്യയില്‍ കോവിഡ് ഭേദമായ ഏറ്റവും പ്രായം കൂടിയ രോഗികളില്‍ ഒരാളായിരുന്നു എബ്രഹാം തോമസ്.
മാര്‍ച്ച് എട്ടിനാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. എബ്രഹാം തോമസിനെയും മറിയാമ്മയെയും ആദ്യം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലും ചികിത്സിക്കുകയായിരുന്നു. 27 ദിവസത്തെ ചികിത്സക്ക് ശേഷം ഇരുവരും രോഗമുക്തി നേടി ആശുപത്രി വിട്ടു.