നി​ര​ത്തി​ല്‍ നി​യ​മം പാ​ലി​ച്ചെ​ത്തു​ന്ന വാ​ഹ​ന യാ​ത്ര​ക്കാ​ര്‍​ക്ക് ക്രിസ്തുമസ് സമ്മാനവുമായി തി​രൂ​ര​ങ്ങാ​ടി മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ്.

ഹെ​ല്‍​മെ​റ്റ്, സീ​റ്റ് ബെ​ല്‍​റ്റ് തു​ട​ങ്ങി നി​യ​മം പാ​ലി​ച്ചെ​ത്തി​യ ഡ്രൈ​വ​ര്‍​മാ​ര്‍​ക്കും സ​ഹ​യാ​ത്രി​ക​ര്‍​ക്കും ക്രി​സ്മ​സ് കേ​ക്കു​ക​ള്‍ വി​ത​ര​ണം ചെ​യ്ത​ത് യാ​ത്ര​ക്കാ​ര്‍​ക്ക് കൗ​തു​ക​മാ​യി. പൂ​ര്‍​ണ​മാ​യും കോ​വി​ഡ്​ പ്രോ​ട്ടോ​കോ​ള്‍ പാ​ലി​ച്ച്‌​ ന​ട​ത്തി​യ പ​രി​പാ​ടി​യി​ല്‍ ഡ്രൈ​വ​ര്‍​മാ​ര്‍​ക്കും യാ​ത്ര​ക്കാ​ര്‍​ക്കും നി​ര​ത്തു​ക​ള്‍ അ​പ​ക​ട​ര​ഹി​ത​മാ​ക്കു​ന്ന​തി​നു റോ​ഡ് സു​ര​ക്ഷ സ​ന്ദേ​ശ​വും ന​ല്‍​കി.

തി​രൂ​ര​ങ്ങാ​ടി ജോ​യി​ന്‍​റ്​ ആ​ര്‍.​ടി.​ഒ. പി.​എ. ദി​നേ​ശ് ബാ​ബു​വി​ന്റെ നി​ര്‍​ദേ​ശ​പ്ര​കാ​രം മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ എം.​കെ. പ്ര​മോ​ദ് ശ​ങ്ക​ര്‍, എ.​എം.​വി.​ഐ​മാ​രാ​യ ടി.​പി. സു​രേ​ഷ് ബാ​ബു, വി.​കെ. സ​ജി​ന്‍, ഷാ​ജി​ല്‍ കെ. ​രാ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​ക്കാ​ട്, പൂ​ക്കി​പ്പ​റമ്ബ് , ത​ല​പ്പാ​റ, തു​ട​ങ്ങി താ​ലൂ​ക്കി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച്‌ പ​രി​പാ​ടി ഒ​രു​ക്കി​യ​ത്.