ഡല്‍ഹി: കൊറോണ വൈറസ് വകഭേദം നൈജീരിയയിലും. ഒരാഴ്ചയ്ക്കിടെ ഇതു മൂന്നാമത്തെ വകഭേദമാണ് ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും കണ്ടെത്തിയതില്‍ നിന്നു വ്യത്യസ്തമായാണ് കൊറോണ വൈറസ് വകഭേദം നൈജീരിയയില്‍ കണ്ടെത്തിയിരിക്കുന്നത്.

ആഫ്രീക്ക ഡിസീസ് കണ്‍ട്രോള്‍ ബോഡിയാണ് പുതിയ വകഭേദം കണ്ടെത്തിയതായി അറിയിക്കുന്നത്. കൂടുതല്‍ പരിശോധനകള്‍ നടത്തേണ്ടതിന്റെ ആവശ്യമുണ്ടെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ആഫ്രീക്കയിലെ ജനസംഖ്യ കൂടുതലുള്ള രാജ്യങ്ങളിലൊന്നാണ് നൈജീരിയ. എന്നാല്‍ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച്‌ കുറവ് കോവിഡ് കേസുകളാണ് നൈജീരിയയില്‍ റിപ്പോര്‍ട്ട് ചെയ്തത്.

അതിവേ​ഗ വൈറസിന്റെ ഭീഷണിയെ തുടര്‍ന്ന് ബ്രിട്ടനില്‍ നിന്ന് ഒരു മാസത്തിനിടെ തിരിച്ചെത്തിയ മുഴുവന്‍ പേരെയും പരിശോധനയ്ക്ക് വിധേയമാക്കാന്‍ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ നടപടികള്‍ ശക്തമാക്കി.