ഇസ്ലാമബാദ്: പുലിവാല് പിടിക്കുന്ന കാര്യത്തില്‍ പാക് മുന്‍ പേസര്‍ ഷൊയിബ് അക്തര്‍ മുന്നില്‍ തന്നെയാണ്. തെറ്റായ കാരണങ്ങളാല്‍ അക്തര്‍ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്. ഖസ്വ- ഇ- ഹിന്ദിനെ കുറിച്ച്‌ മുന്‍പ് അക്തര്‍ പറഞ്ഞ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. ഇന്ത്യക്കെതിരായ വിശുദ്ധ യുദ്ധമാണ് ഖസ്വ ഇ ഹിന്ദ് അര്‍ത്ഥമാക്കുന്നത്. ഹിന്ദുക്കളുമായുള്ള യുദ്ധത്തിനുശേഷം മുസ്ലീം യോദ്ധാക്കള്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡം കീഴടക്കുമെന്ന് അവകാശപ്പെടുന്ന ഒരു പ്രവചനമാണിതെന്ന് ചില ഉറുദു പണ്ഡിതന്മാര്‍ അവകാശപ്പെടുന്നു. എന്നിരുന്നാലും, ഈ സിദ്ധാന്തത്തിന് വിശ്വാസ്യതയില്ലെന്നും അത് തെറ്റാണെന്നും പല പണ്ഡിതന്മാരും പറയുന്നു. –

എന്നാല്‍ ‘ഖസ്വാ ഇ ഹിന്ദ് നടക്കുമെന്ന് ഞങ്ങളുടെ ഗ്രന്ഥങ്ങളില്‍ എഴുതിയിട്ടുണ്ട്. അറ്റോക്കിലെ നദി രക്തത്താല്‍ രണ്ട് തവണ ചുവപ്പ് നിറമാകും. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള സൈന്യം അറ്റോക്ക് വരെ എത്തും. അതിനുശേഷം സേന, ഷമാല്‍ മഷ്‌റിക്കില്‍ നിന്ന് ഉയരും, ഉസ്ബെക്കിസ്ഥാനില്‍ നിന്ന് വ്യത്യസ്ത സംഘങ്ങള്‍ എത്തും. ഇത് ലാഹോര്‍ വരെ നീണ്ടുനിന്ന ചരിത്രമേഖലയായ ഖൊറാസാനെ സൂചിപ്പിക്കുന്നു. ‘- സമാ ടീവിക്ക് നല്‍കിയ അഭിമുഖത്തില്‍ അക്തര്‍ പറയുന്നു. ‘തുടര്‍ന്ന് ആ സേന കീഴടക്കും, ഇന്‍ഷാ അള്ളാഹ്, എന്നിട്ട് അവര്‍ മുന്നോട്ടുതന്നെ പോകും’- കൂട്ടിച്ചേര്‍ത്തു.