കുവൈത്തില്‍ കൊവിഡ് വൈറസിനെതിരായ പ്രതിരോധ കുത്തിവെയ്പ് ആരംഭിച്ചു.ഫൈസര്‍-ബയോഎന്‍ടെക് വാക്‌സിനാണ് കുവൈത്തിലും ഉപയോഗിക്കുന്നത്. കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് സബ അല്‍ ഖാലിദ് അല്‍ സബ വാക്‌സിന്റെ ആദ്യത്തെ ഡോസ് സ്വീകരിച്ചു.

150,000 ഡോസ് വാക്‌സിനാണ് ഈ ആഴ്ചയില്‍ കുവൈത്തില്‍ എത്തിച്ചത്. ”വാക്‌സിന്‍ സുരക്ഷിതവും അന്താരാഷ്ട്ര ഏജന്‍സികളുടെ അംഗീകാരമുള്ളതുമാണ്. കൊറോണ വൈറസ് കാരണം ലോകം മുഴുവന്‍ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. വാക്‌സിന്‍ എല്ലാത്തിനും പരിഹാരം നല്‍കുന്നു.’, പ്രധാനമന്ത്രി പറഞ്ഞു.