മസ്‌കത്ത്: ഒമാനില്‍ വ്യാഴാഴ്ച പുതിയ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍ കുറവ് രേഖപ്പെടുത്തി. 54 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 263 പേര്‍ കൂടി രോഗമുക്തി നേടി. ഒമാനില്‍ ഇതുവരെ 1,28,290 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 1,20,441 പേരും രോഗമുക്തരായിട്ടുണ്ട്. ആകെ 1491 പേര്‍ കൊവിഡ് ബാധിച്ച്‌ മരണപ്പെട്ടു.