ഡല്‍ഹി: മുസ്ലീമാണെന്നത് മറച്ച് വെച്ച് പ്രണയിച്ച് വിവാഹം കഴിച്ചു. വിവാഹശേഷം കാര്യങ്ങള്‍ മനസ്സിലാക്കിയപ്പോള്‍ ഇസ്ലാമിലേക്ക് മതം മാറാന്‍ നിര്‍ബന്ധിച്ചു. ഇതിന് വഴങ്ങാതെ വന്നപ്പോള്‍ ഭര്‍തൃപിതാവ് മര്‍ദ്ദിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു. ലൗ ജിഹാദില്‍ നിന്നും രക്ഷപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ അഭയം തേടിയ യുവതിയുടെ പരാതിയില്‍ കര്‍ശന നടപടിക്കൊരുങ്ങി ഡല്‍ഹി പൊലീസ്.
നിര്‍ബന്ധിച്ച് ബുര്‍ഖ ധരിപ്പിച്ചതായും നിസ്കരിപ്പിച്ചതായും യുവതി പരാതിയില്‍ പറയുന്നു. യുവതിയുടെ പരാതിയില്‍ സാഹിബ് അലി എന്നയാളെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രാഹുല്‍ എന്ന പേരിലാണ് ഇയാള്‍ യുവതിയെ പരിചയപ്പെട്ടതും വിവാഹം കഴിച്ചതുമെന്ന് പൊലീസ് പറഞ്ഞു.
സത്യം മനസ്സിലാക്കിയപ്പോള്‍ ബന്ധം വേര്‍പിരിയാന്‍ താത്പര്യം പ്രകടിപ്പിച്ച യുവതിയെ ഭര്‍തൃവീട്ടുകാര്‍ വീട്ടു തടങ്കലിലാക്കുകയും നിര്‍ബന്ധിച്ച് ഗോമാംസം കഴിപ്പിക്കുകയും ചെയ്തതായി അഭിഭാഷകന് അറിയിച്ചു. യുവതിയുടെ പരാതിയില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും. സാഹിബ് അലിയുടെ പിതാവിനെയും ബന്ധുക്കളെയും പുരോഹിതനെയും കേസില്‍ പ്രതികളാക്കും. പ്രതികള്‍ക്കെതിരെ ബലാത്സംഗം, തട്ടിക്കൊണ്ട് പോയി നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, വിശ്വാസ വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തുമെന്നും പൊലീസ് അറിയിച്ചു.