തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന് ​ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി നല്‍കാത്ത സംഭവത്തില്‍ പ്രതികരണവുമായി മിസോറാം ​ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള.

ഗവര്‍ണര്‍ വിവേചന അധികാരമാണ് ഉപയോഗിച്ചത്. ഗവര്‍ണര്‍മാര്‍ സാധാരണ അങ്ങനെ ഉപയോഗിക്കാറുണ്ട്. ആരിഫ് മുഹമ്മദ് ഖാന്‍ നീതി ബോധമുള്ള ഗവര്‍ണറാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

പ്രധാനമന്ത്രി അടുത്ത ആഴ്ച കേരളത്തിലെ ക്രിസ്തീയ സഭകളുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കാനാണ് ഓര്‍ത്തഡോക്സ്, യാക്കോബായ സഭ നേതാക്കളുമായി പ്രത്യേക ചര്‍ച്ച നടത്തുന്നത്. മറ്റ് സഭകളുമായി ജനുവരിയില്‍ ചര്‍ച്ച നടത്തുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.