ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്നും കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇരുപത്തയ്യായിരത്തിനും താഴെയാണ് രോഗികള്‍. 24,712 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. 312 പേര്‍ മരിച്ചു. 95.75 ശതമാനമാണ് രോഗ മുക്തി നിരക്ക്.

29,791 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗ മുക്തി നേടി. രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം 1,01,23,778. ആക്ടീവ് കേസുകള്‍ 2,83,849.

ആകെ രോഗ മുക്തരുടെ എണ്ണം 96,93,173 ആയി. 312 പേര്‍ മരിച്ചതോടെ ആകെ മരണം 1,46,756 ആയി.

രാജ്യത്ത് ജനിതക വ്യതിയാനം സംഭവിച്ച കോവിഡിന്റെ ഭീഷണി നിലനില്‍ക്കുന്നുണ്ട്. വൈറസിന്റെ വ്യാപനം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കനത്ത ജാഗ്രത കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.