ക്യാപ്റ്റന്‍, വെള്ളം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പ്രജേഷ് സെന്‍ ഒരുക്കുന്ന പുതിയ ചിത്രത്തില്‍ മഞ്ജു വാര്യര്‍ നായികയായി എത്തും. നായിക പ്രാധാന്യമുള്ള ചിത്രത്തിന്‍റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.

തിരുവനന്തപുരം കേന്ദ്രീകരിച്ചാകും സിനിമയുടെ ഷൂട്ട് നടക്കുക. യൂണിവേഴ്സല്‍ സിനിമയുടെ ബാനറില്‍ ബി. രാകേഷാണ് ചിത്രം നിര്‍മ്മിക്കുന്നത്. അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രം വെള്ളം റിലീസിനായി തയ്യാറെടുക്കുകയാണ്.