റിയാദ് – പരിവര്‍ത്തനം സംഭവിച്ച കൊറോണ വൈറസ് (കോവിഡ്-20) കോവിഡ്-19 നെക്കാള്‍ ഗുരുതരമല്ലെന്ന് ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ പറഞ്ഞു. കോവിഡ്-20 നെ കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങള്‍ സൗദി അറേബ്യ ഏറെ ശ്രദ്ധയോടെ നിരീക്ഷിച്ചുവരികയാണ്.
പ്രാഥമിക പഠനങ്ങള്‍ പ്രകാരം കൊറോണ വാക്സിന് കോവിഡ്-20 ന് ഫലപ്രദമാണ്. സ്ഥിതിഗതികള്‍ വിലയിരുത്താനും മുഴുവന്‍ മുന്‍കരുതല്‍ നടപടികളും സ്വീകരിക്കാനും സൗദി ഭരണാധികാരികള്‍ പ്രത്യേകം താല്പര്യം കാണിച്ചു.
കോവിഡ്-20 പരിചിതമായ കൊറോണ വൈറസിന് സദൃശമാണ്. ഈ വൈറസ് അതിവേഗത്തില്‍ വ്യാപിക്കുന്നുണ്ടോയെന്ന കാര്യത്തെ കുറിച്ച് പഠിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.