കോവിഡ് വൈറസിന്‍റെ പുതിയ വകഭേദം യു.കെയില്‍ കണ്ടെത്തിയതിന്​ പിന്നാലെ ഇന്ത്യയിലും നിയന്ത്രണങ്ങള്‍ ശക്​തമാക്കുന്നു. രാത്രി കര്‍ഫ്യു, നിര്‍ബന്ധിത കോവിഡ്​ പരിശോധന തുടങ്ങിയ നിയന്ത്രണങ്ങളാണ്​ ആദ്യഘട്ടത്തില്‍ ഏര്‍പ്പെടുത്തുന്നത്​.

മുന്‍സിപ്പല്‍ പരിധിയില്‍ മാത്രം ഏര്‍പ്പെടുത്തിയിരുന്ന രാത്രി കര്‍ഫ്യു മറ്റ്​ സ്ഥലങ്ങളിലേക്ക്​ വ്യാപിപ്പിക്കുമെന്ന്​ മഹാരാഷ്​ട്രയും അറിയിച്ചു. ആവശ്യമെങ്കില്‍ കര്‍ഫ്യു ഏര്‍പ്പെടുത്താന്‍ ജില്ലാ കലക്​ടര്‍മാര്‍ക്ക്​ സര്‍ക്കാര്‍ അനുമതി നല്‍കി. നവംബര്‍ രണ്ട്​ മുതല്‍ ഡിസംബര്‍ എട്ട്​ വരെ യു.കെയില്‍ നിന്നെത്തിയവരെ കര്‍ശനമായി നിരീക്ഷിക്കാന്‍ യു.പി സര്‍ക്കാര്‍ ആരോഗ്യവകുപ്പിന്​ നിര്‍ദേശം നല്‍കി. ഡിസംബര്‍ എട്ട്​ മുതല്‍ ​എത്തുന്നവര്‍ക്ക്​ കോവിഡ്​ പരിശോധന നിര്‍ബന്ധമായിരിക്കും.