തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസില്‍ തിരുവനന്തപുരം സ്പെഷ്യല്‍ സിബിഐ കോടതിയുടെ വിധി പാവം കന്യാസ്ത്രിയെ കൊന്നതിലുള്ള ദൈവശിക്ഷയാണ് എന്ന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിബിഐ മുന്‍ ഡിവൈഎസ്പി വര്‍ഗ്ഗീസ് തോമസ്. വിധിയോട് വിയോജിപ്പോ ശിക്ഷയുടെ കാഠിന്യം കുറഞ്ഞ് പോയെന്ന പരാതിയോ ഇല്ല.
താനടക്കുമുള്ളവര് ജോലി കൃത്യമായി ചെയ്തതിന്്റെ പരിണിത ഫലമാണ് ഇന്നുണ്ടായിരിക്കുന്ന വിധി. അതില്‍ തനിക്ക് അഭിമാനമുണ്ടെന്നും കുറ്റം തെളിഞ്ഞാല്‍ ശിക്ഷിക്കാതിരിക്കാന്‍ കഴിയില്ല. കോടതിക്ക് ന്യായമെന്ന് തോന്നുന്ന ഈ വിധി ദൈവ ശിക്ഷയാണ്. ഒരു തെറ്റും ചെയ്യാത്ത പാവം കന്യാസ്ത്രിയെ കോണ്വെന്്റില് അതിക്രമിച്ച് കടന്ന് കൊലപ്പെടുത്തിയ കേസാണ്.
ശക്തമായ സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും ഉള്ളതിനാല്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ പോയാലും വിചാരണ കോടതിയുടെ വിധി അസ്ഥിരപ്പെടുത്തില്ല എന്നാണ് തന്‍്റെ വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിബിഐ ഡിവൈസ് പിയായിരുന്ന വര്‍ഗ്ഗീസായിരുന്നു അഭയയുടെ മരണം കൊലപാതകമാണ് എന്ന് റിപ്പോര്‍ട്ട് നല്‍കിയത്. പിന്നീട് അതിന്‍്റെ പേരിലുള്ള സമ്മര്‍ദ്ദം താങ്ങാനാവാതെ സര്‍വ്വീസില്‍ നിന്നും സ്വയം വിരമിക്കുകയായിരുന്നു അദ്ദേഹം.