കള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെ സംഘത്തിന് ബന്ധമുണ്ടെന്ന് ആവര്‍ത്തിച്ച് ബിജെപി നേതാവ് നേതാവ് കെ.സുരേന്ദ്രന്. കേന്ദ്ര ഏജന്‍സി പിണറായിക്ക് ക്ലീന്‍ ചീട്ട് നല്‍കിയിട്ടില്ല. കേന്ദ്ര ഏജന്‍സിയുടെ അന്വേഷണത്തില്‍ എല്ലാം പുറത്തുവരുമെന്നും കെ.സുരേന്ദ്രന് പറഞ്ഞു.
ബിജെപിയിലെ ശോഭ സുരേന്ദ്രനുമായി ബന്ധപ്പെട്ട പ്രശനങ്ങള്‍ കേന്ദ്ര നേതൃത്വത്തിന് നന്നായി അറിയാം. തെരഞ്ഞെടുപ്പില്‍ ചിലര്‍ വിട്ടുനിന്നത് കേന്ദ്ര നേതൃത്വത്തെ അറിയിക്കുമെന്നും കെ സുരേന്ദ്രന് പറഞ്ഞു. ഇവര്‍ക്കെതിരായ നടപടിയുടെ സൂചന നല്കിയിരിക്കുയാണ് കെ സുരേന്ദ്രന്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം അടുത്ത യോഗത്തില്‍ വിലയിരുത്തുമെന്നും കെ. സുരേന്ദ്രന് പറഞ്ഞു.
ഒ രാജഗോപാലുമായി എല്ലാം കൂടിയാലോചിക്കാറുണ്ട്. ബിജെപി പുനഃസംഘടന സൂചനയും കെ.സുരേന്ദ്രന് നല്കി. കേരളത്തിന് ഇനിയും കേന്ദ്ര മന്ത്രി വേണം. യുപിഎ കാലത്ത് എട്ട് മന്ത്രിമാര്‍ കേരളത്തില്‍ നിന്നുമുണ്ടായി. അര്‍ഹത പെട്ടത് കേന്ദ്ര നേതൃത്വം വേണ്ട സമയത്ത് തരുമെന്നും അദ്ദേഹം പറഞ്ഞു.