കരുനാഗപ്പള്ളി: സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റ ബിജെപി വാര്‍ഡംഗം തൊട്ടുപിന്നാലെ വീല്‍ചെയര്‍ നല്‍കി മാതൃകയായി. ഇന്നലെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തശേഷം തഴവ പഞ്ചായത്തിലെ ആറാം വാര്‍ഡ് അംഗം മോഹനന്‍പിള്ളയാണ് നേരേപോയി നിര്‍ധനയായ പോളിയോ ബാധിച്ച ഒമ്ബതുവയസുകാരിക്ക് സൗജന്യമായി വീല്‍ചെയര്‍ നല്‍കി.

ഇത്തരത്തിലുള്ള സദ് പ്രവൃത്തിയില്‍ ആദ്യമായി പങ്കെടുക്കാന്‍ കഴിഞ്ഞത് പുണ്യമായിട്ടാണ് മോഹനന്‍പിള്ള കരുതുന്നത്. പോളിയോ ബാധിച്ച്‌ നടക്കാന്‍ കഴിയാത്ത ഒന്‍പതുകാരിക്ക് വാര്‍ഡിലെ ബിജെപി പ്രവര്‍ത്തകര്‍ മുന്‍കൈയെടുത്ത് വാങ്ങിയ വീല്‍ ചെയറാണ് ഇന്നലെ വിതരണം ചെയ്തത്. ചടങ്ങില്‍ ഏഴാം വാര്‍ഡ് മെംബറായ സന്ധ്യ, മുന്‍ പഞ്ചായത്തംഗം ശരത്ത് എന്നിവര്‍ പങ്കെടുത്തു.